Skip to main content

കലകള്‍ക്കായി ഒരിടം: കലാഗ്രാമം പദ്ധതിയുമായി നന്നംമുക്ക്

സാംസ്‌കാരിക തനിമയുണര്‍ത്തുന്ന ഒരുപിടി കലകള്‍ക്ക് പുത്തന്‍ വാതായനങ്ങള്‍ തുറന്നുകൊടുക്കുകയാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് തങ്ങളുടെ 'കലാഗ്രാമം' പദ്ധതിയിലൂടെ. പഞ്ചായത്തിലെ പരമ്പരാഗത കലകളെ തിരിച്ചുപിടിക്കുന്നതിനോടൊപ്പം സാംസ്‌കാരിക ഇടങ്ങള്‍ സംരക്ഷിക്കുകയും നില നിര്‍ത്തുകയും അനുഷ്ഠാന കലകളെ തിരിച്ചുപിടിക്കാനുള്ള ഒരു ഇടപെടല്‍ കൂടി ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ.   അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ  പഞ്ചായത്തിലെ കലാകാര•ാരെ വളര്‍ത്തിക്കൊണ്ടു വരികയും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും  പൊതു ഇടങ്ങളില്‍ കുറഞ്ഞു വരുന്ന  ഇത്തരം സാംസ്‌കാരികയിടങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും അതോടൊപ്പം നാടന്‍ കലകളേയും കലാകായിക രൂപങ്ങളേയും പുനരുജ്ജീവിപ്പിക്കുകയുമാണ് കലാഗ്രാമം പദ്ധതിയുടെ ലക്ഷ്യം.
  കലാഗ്രാമം പദ്ധതിയിലൂടെ പുനരുജ്ജീവനം കൊടുക്കുന്നത് നിരവധി കലകള്‍ക്കാണ്. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലന കളരിയും തെരഞ്ഞടുക്കപ്പെട്ടവര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളും പഠന സാമഗ്രികളും കലാഗ്രാമം പദ്ധതിയിലൂടെ നല്‍കും. ഓരോ വിഭാഗത്തിലും പ്രശസ്തരും വിദഗ്ധരുമായവരുടെ ക്ലാസ്സുകള്‍ നല്‍കുകയും തുടര്‍ പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും.
 ടിപ്പുവിന്റെ മലബാര്‍ മുതലേയുള്ള  പണിക്കര്‍ എന്ന വിഭാഗം നടത്തുന്ന കളരിയുടെ വീണ്ടെടുപ്പ് ആയി കളരിപ്പയറ്റും കളരി അഭ്യാസമുറകളും കൂടാതെ അനുഷ്ഠാന കലകളായ തിറയും കരിങ്കാളിയും കലാഗ്രാമത്തിലുണ്ട്. കൂടാതെ കൊയ്ത്തുപാട്ടും മെതിപ്പാട്ടും അലയടിക്കുന്ന സമ്പൂര്‍ണ്ണ കാര്‍ഷിക ഗ്രാമമായ നന്നംമുക്കിന്റെ തനതു സംഗീതമായ നാടന്‍പ്പാട്ടുകള്‍, മൈലാഞ്ചിപ്പാട്ട്, ഒപ്പന, ശാസ്ത്രീയ നൃത്ത രൂപങ്ങള്‍ ഇവയും കലാഗ്രാമത്തിലുണ്ട്. പുള്ളുവര്‍ വിഭാഗത്തിപ്പെട്ടവര്‍ അവതരിപ്പിക്കുന്ന പുള്ളുവന്‍ പാട്ടും വാദ്യോപകരണ വിദ്യാ•ാരെ സൃഷ്ടിക്കാനായി ചെണ്ട , മദ്ദളം തുടങ്ങിയ നാടന്‍ വാദ്യോപകരണങ്ങളെയും കലാഗ്രാമത്തിലൂടെ പുനര്‍ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം  നാട്ടുകലാകാര•ാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി  നാടകത്തിനും ഒരു പ്രധാന   ഇടം ഒരുക്കിയിട്ടുണ്ട്.
കലാഗ്രാമം പദ്ധതി വഴി വിവിധ വിഭാഗങ്ങളിലായി കലയെ സ്വായത്തമാക്കിയ വര്‍ക്ക് പരിപാടി അവതരിപ്പിക്കാനായി വാര്‍ഡ്തല ഗ്രാമോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത്. കൂടാതെ കേരളോത്സവത്തില്‍ പഞ്ചായത്തില്‍ നിന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നതും ഇവരായിരിക്കും. അതോടൊപ്പം കലാഗ്രാമം എന്ന ട്രൂപ്പ് രൂപികരിച്ച് പൊതുപരിപാടികള്‍ക്കായി ഇവരെ സജ്ജമാക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ നന്നംമുക്ക് ഗ്രാമപഞ്ചായത്ത്.

 

date