Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ട്രസ് കോച്ചിങ് ക്ലാസ്സ്

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളില്‍ നിന്നും എന്‍ട്രസ് കോച്ചിങ് ക്ലാസ്സിന് അപേക്ഷ ക്ഷണിച്ചു.   2018 മാര്‍ച്ചിലെ +2 സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് 4 വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ച് വിജയിച്ചവരും 2018 ലെ മെഡിക്കല്‍  പൊതു പ്രവേശന പരീക്ഷയില്‍ 15% കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2019 ലെ NEET/KEEM മെഡിക്കല്‍  എന്‍ട്രന്‍സ് പരീക്ഷക്ക് മുന്‍പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസ്സില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രവേശന പരിശീലനത്തിനു  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2018 ലെ മെഡിക്കല്‍  പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനത്തില്‍ പങ്കെടുത്തതും 25% കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരിശീലനത്തിന് പരിഗണിക്കും.  എന്നാല്‍ രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും ഈ കോച്ചിംഗ് ക്ലാസ്സിലേക്ക് പരിഗണിക്കുന്നതല്ല. 80 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക.  പ്രവേശനം നേടുന്നവര്‍ക്ക് പ്രശസ്തമായ പരിശീലന സ്ഥാപനത്തിനല്‍ പരിശീലനം നല്‍കും.    താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ    സമ്മതപത്രം, +2 പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും 2018 പ്രവേശന പരീക്ഷയുടെ സ്‌കോര്‍     ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം അപേക്ഷ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചിനകം നിലമ്പൂര്‍ ഐ.റ്റി.ഡി പ്രോജക്ടറ്റ് ഓഫീസില്‍ ലഭിക്കണം.  ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.  

 

date