Skip to main content

അലൂമിനിയം ഫാബ്രിക്കേഷന്‍  സൗജന്യ പരിശീലനം   

 കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അലൂമിനിയം ഫാബ്രിക്കേഷനില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈയില്‍ ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും.  പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസറഗോഡ്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഓ. കാഞ്ഞിരങ്ങാട് , കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജൂണ്‍ 30നു മുമ്പായി അപേക്ഷിക്കണം. ബി.പി.ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന. ഇന്റര്‍വ്യൂ ജൂലൈ   4 ന്. www.rudset.com വഴിയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0460 2226573/8129620530/ 9961336326/ 8301995433/ 8547682411.

date