Post Category
ഡ്രൈവര്‍ ഒഴിവ്
ജില്ലയിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒമ്പതാം തരം പാസായവരും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ച് ഏഴ് വര്‍ഷവും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ലഭിച്ച് മൂന്നു വര്‍ഷവും പൂര്‍ത്തിയായവരു മായിരിക്കണം. ഉയരം 158 സെന്റീമീറ്റര്‍, നെഞ്ചളവ് 76 സെന്റീമീറ്റര്‍. നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം. 2018 ജനുവരി ഒന്നിന് 21 നും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 25 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700831.
date
- Log in to post comments