കൈറ്റ് വിക്ടേഴ്സില്‍ ശാസനം, യമനം
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ശനിയാഴ്ച രാത്രി 9.15-ന് മഹേന്ദ്രന് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം 'ശാസനം' സംപ്രേഷണം ചെയ്യും. ചെട്ടിനാടിന്റെ സാംസ്കാരിക അന്തരീക്ഷത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ അരവിന്ദ് സ്വാമി, ഗൗതമി, രഞ്ജിത തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ഞായറാഴ്ച രാവിലെ 9.15-ന് ഭരത് ഗോപി സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം 'യമനം' സംപ്രേഷണം ചെയ്യും. മികച്ച സാമൂഹിക ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രത്തിന് തിരക്കഥ രചിച്ചത് ജോര്‍ജ് ഓണക്കൂറാണ്. പോളിയോ ബാധിച്ച് വീട്ടില്‍നിന്നും പുറത്തിറങ്ങാനാവാതെ ജീവിക്കുന്ന യുവതി ഏകാന്തത മറികടക്കാന്‍ കളിക്കോപ്പുകള്‍ നിര്‍മ്മിച്ച് ആനന്ദം കണ്ടെത്തുകയും അതിലൂടെ ജീവിത വിജയം നേടുകയും ചെയ്യുന്നതു പ്രമേയമാക്കിയ ഈ ചിത്രത്തിലെ അഭിനയത്തിന് ശാന്താ ദേവിക്ക് ആ വര്‍ഷത്തെ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. നെടുമുടിവേണു, അര്‍ച്ചന, രാമചന്ദ്രന് തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
പി.എന്‍.എക്സ്.2528/18
- Log in to post comments