Post Category
പുത്തൻ കാർഷിക യന്ത്രങ്ങൾ കാലത്തിന്റെ ആവശ്യം: മന്ത്രി പി. പ്രസാദ്
എറണാകുളം: പ്രാദേശിക പ്രത്യേകതകൾക്ക് ഇണങ്ങുന്ന രീതിയിൽ പുതിയ കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാന്നെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ കർഷകനായ റോജേഷ് തോമസ് വികസിപ്പിച്ച ഫെറി ട്രാക്ടറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. ഷീല ഡി. പോൾ, പാടശേഖര സമിതി പ്രസിഡന്റ് എബ്രഹാം വി പോൾ, ഐക്കരനാട് കൃഷി ഓഫീസർ മീര ടി.എം എന്നിവർ പങ്കെടുത്തു.
date
- Log in to post comments