ഭരണഘടനാദിനം ആചരിക്കും ഭരണഘടനാ ദിനമായ നവംബര്‍ 26 അവധി ദിവസമായതിനാല്‍ 25 ന് ഭരണഘടനാദിനാചരണം നടത്തും.
ദിനാചരണ ഭാഗമായി 25 ന് രാവിലെ 11 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ് മേധാവികളും, പൊതുമേഖലാ / സ്വയംഭരണ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവുകളും ഇതിനുള്ള നടപടി കൈക്കൊള്ളണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നവംബര്‍ 25 ലെ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും വായിക്കണം.
ഭരണഘടനാ ആമുഖം ചുവടെ :
'ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം ; സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും ; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്യവും ; പദവിയിലും അവസരത്തിലും സമത്വവും ; സംപ്രാപ്തമാക്കുവാനും ; അവര്‍ക്കുമെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും ; സഗൗരവം തീരുമാനിച്ചിരിക്കയാല്‍ ; നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഇതിനാല്‍ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.'
പി.എന്‍.എക്‌സ്.4874/17
- Log in to post comments