Skip to main content

ശീതകാല പച്ചക്കറി വിളവെടുപ്പ് തുടങ്ങി

 

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ഉദ്ഘാടനം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു.

ചെറിയപ്പിളളി തുരുത്തിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിലാണ് ഉദ്ഘാടന വിളവെടുപ്പ് നടന്നത്. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളിയിലെ 22 വാർഡുകളിലും ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. കേബേജ്, കോളി ഫ്ലവർ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, പഞ്ചായത്ത് അംഗം ലിൻസി തോമസ്, കൃഷി അസിസ്റ്റൻ്റുമാരായ എസ്.കെ ഷിനു, നൗഷാദ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date