Post Category
മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നു
എറണാകുളം: മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നു. ദേശീയ ആരോഗ്യ മിഷൻന്റെ 37.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പദ്ധതിക്ക് നേരത്തെ ആരോഗ്യ വകുപ്പ് അനുമതി നൽകിയിരുന്നു. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡി(എച്ച് എൽഎൽ)നാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.
കുടുംബാരോഗ്യകേന്ദ്രം ആകുന്നതോടെ
ചികിത്സാരംഗത്ത് കൂടുതൽ സൗകര്യങ്ങൾക്ക് ആശുപത്രി വികസനം വഴിയൊരുക്കും.
നിലവിൽ 2 മണി വരെയുള്ള ഒപി സംവിധാനം വൈകിട്ട് ആറു മണി വരെ ലഭ്യമാകും. ആസ്‌ത്‌മ രോഗികൾക്കായുള്ള പ്രത്യേക ക്ലിനിക്ക്, മാനസികാരോഗ്യ വിഭാഗം, പ്രീ ചെക്കിംഗ് ഏരിയ തുടങ്ങി വിവിധ സംവിധാനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടാകും. ഇതോടൊപ്പം ഡോക്‌ടർമാരുടെയും ജീവനക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.
date
- Log in to post comments