Skip to main content

ഗവേഷണ പദ്ധതിയില്‍ ഒഴിവ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 27 ന്

ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബോട്ടണിയില്‍ ബിരുദം. ഫീല്‍ഡ് എക്‌സ്‌പ്ലോറേഷന്‍ ആന്റ് നഴ്‌സറി മാനേജ്‌മെന്റിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 8,000 രൂപയും പത്തുശതമാനം എച്ച്.ആര്‍.എ യും. പ്രായം 2017 ഡിസംബര്‍ ഒന്നിന് 28 വയസു കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം -  695 562 എന്ന വിലാസത്തില്‍ നവംബര്‍ 27 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്  www.jntbgri.res.in

പി.എന്‍.എക്‌സ്.4875/17

date