Post Category
ക്ഷേത്രം ജീവനക്കാരുടെ മക്കള്‍ക്ക് പാരിതോഷികം നല്‍കും
എസ്.എസ്.എല്‍.സി./സി.ബി.എസ്.ഇ. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് പാരിതോഷികം നല്‍കും. അപേക്ഷ ക്ഷേമനിധി സെക്രട്ടറി ഓഫീസിലും അസി.കമ്മീഷനര്‍ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്പെക്റ്റര്‍ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചിനകം ക്ഷേമനിധി സെക്രട്ടറി ഓഫീസില്‍ ലഭിക്കണം. വിശദവിവരം ാമഹമയമൃറല്മംീാെ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
date
- Log in to post comments