Skip to main content

ആർടിപിസിആർ ലാബിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും 

 

എറണാകുളം : കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ ആർടിപിസിആർ ലാബിന്റെ പ്രവർത്തനം ഇന്ന് (നവംബർ 26ന് ) പുനരാരംഭിക്കും. ലാബിൽ  24 മണിക്കൂറും സാമ്പിൾ ശേഖരിക്കും. ദിവസം 1000 സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നതിനായി ട്രൂനാറ്റ് ടെസ്റ്റ് 24 മണിക്കൂറും ലഭ്യമാണ്. മൃതദേഹങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനായി സിബിനാറ്റ് പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

മെഡിക്കൽ കോളേജിലെ പേ വാർഡ് സേവനങ്ങൾ ഭാഗികമായി  പുനരാരംഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു

date