Skip to main content

ലോക ആന്റി മൈക്രോബിയൽ ബോധവത്കരണ വാരാചാരണം സംഘടിപ്പിച്ചു. 

 

 അങ്കമാലി: നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യരംഗത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ചു ശരിയായ അവബോധം സൃഷ്ടിക്കുക ലക്ഷ്യത്തോടെ ലോക ആന്റി മൈക്രോബിയൽ ബോധവത്ക്കരണ വാരാചാരണം സംഘടിപ്പിച്ചു.അങ്കമാലി മുനിസിപ്പൽ തല ഉദ്‌ഘാടനം നഗരസഭ ഉപാധ്യക്ഷ റീത്ത പോൾ നിർവഹിച്ചു. ഡോ. ജീന സൂസൻ ജോർജ് ബോധവത്കരണ ക്ലാസ് നയിച്ചു.   അങ്കമാലി എൽ.എഫ് നഴ്സിങ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അങ്കമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് റോസിലി, പി.ആർ.ഒ പി. കെ. സജീവ് ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ധീൻ,  എൽ.എഫ് നഴ്സിങ് കോളജ് അധ്യാപിക അങ്കിത തുടങ്ങിയവർ സംസാരിച്ചു.  
 

date