Post Category
വോട്ടര്‍പട്ടിക ശുദ്ധീകരണം : ബി.എല്‍.ഒ മാര്‍ക്ക് ഡ്യൂട്ടി ലീവ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ജോലികളില്‍ ഏര്‍പ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ ഏതെങ്കിലും ഏഴ് പ്രവൃത്തി ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ (തഹസില്‍ദാര്‍) ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി നല്‍കുക.
പി.എന്‍.എക്‌സ്.4878/17
date
- Log in to post comments