Post Category
അറിയിപ്പ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ലാ ഓംബുഡ്സ്മാന്റ ഓഫീസിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ സർട്ടിഫിക്കറ്റും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അടുത്ത മാസം മൂന്നാം തീയതി വൈകീട്ട് അഞ്ചിനു മുൻപായി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽസ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments