Skip to main content

ഭിന്ന ശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി ഇ ശ്രം രജിസ്ട്രേഷൻ ആരംഭിച്ചു

 

ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി  തൊഴിൽ -സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി എളംകുന്നപ്പുഴയിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.  കറുത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
അക്ഷയ, കോമൺസർവ്വീസ് സെൻ്റർ, ഐ പി പി ബി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എളംകുന്നപ്പുഴയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾ  ക്യാമ്പിൽ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു, ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോഷ് കുമാർ,
വാർഡ് മെമ്പർ അഡ്വ. ലീഗീഷ് സേവ്യർ , ഡെപ്യൂട്ടി ലേബർ ഓഫീസർ മിനോയ് ജെയിംസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ
മേരി സുജ.പി.ടി, കോമൺ സർവീസ് സെന്റർ കോർഡിനേറ്റർ നിമിൽ, ഐ പി പി ബി പ്രതിനിധി ഡോൺ മാത്യു, അക്ഷയ പ്രതിനിധി സുനീഷ്, ഡി എഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി ഷൈജുദാസ് എന്നിവർ പങ്കെടുത്തു

date