Skip to main content

വോട്ടര്‍പട്ടിക ശുദ്ധീകരണം പ്രതേ്യക ഡ്രൈവ്    

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭനുളള പ്രത്യേക വിവരശേഖരണ ദൗത്യത്തിന്റെ ഭാഗമായി ബുത്തുതല ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് നടത്തും.  ഒന്നു മുതല്‍ എട്ട് വരെയുള്ള ഫോറങ്ങളില്‍ ഓരോ വീട്ടിലെയും മരണമടഞ്ഞവര്‍, താമസം മാറ്റിയവര്‍, വോട്ടുള്ള പ്രവാസികള്‍, വോട്ടില്ലാത്ത പ്രവാസികള്‍, 2019 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍, പുതിയ വീടുകളില്‍ താമസിച്ചുവരുന്ന വോട്ടര്‍മാര്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, എന്നിങ്ങനെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. നവംബര്‍ 30 വരെ ബൂത്തുതലത്തില്‍ ഓരോ ഭവനവും ബി.എല്‍.ഒമാര്‍ സന്ദര്‍ശിക്കും. കൂടാതെ 1.1.2000 ന് മുമ്പ് ജനിച്ച വോട്ടര്‍ പട്ടികയില്‍ ഇതുവരെ  പേര് ചേര്‍ക്കാത്ത മുഴുവന്‍ പേര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസരവും 30 വരെ ഉണ്ടായിരിക്കും. മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈനായി www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
 പ്രവാസികളായവര്‍ നിലവിലുള്ള വോട്ടര്‍പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേര് പ്രവാസി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അല്ലാത്തപക്ഷം വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതാണ്. പുതുക്കിയ വോട്ടര്‍പട്ടിക 2018 ജനുവരി 15 ന് പ്രസിദ്ധീകരിക്കും.
പി എന്‍ സി/4340/2017
 

date