Skip to main content

വിജയോത്സവം: സമ്പൂര്‍ണ്ണ എ പ്ലസ് വിജയികളെ ആദരിച്ചു

 

ജില്ലയില്‍ എസ്.എസ്.എല്‍.എസി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും മികച്ച വിജയം നേടിയ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് അനുമോദിക്കുന്നതിന്‍റെ ഭാഗമായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകള്‍ക്ക് കീഴിലുളള  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ ആദരിച്ചു. ഒറ്റപ്പാലം ഈസ്റ്റ് ഹൈസ്ക്കൂള്‍, നെല്ലിപ്പുഴ ഡി.എച്ച്.എസ് എന്നിവിടങ്ങളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ശാന്തകുമാരിയാണ് ഉദ്ഘാടനം ചെയതത്. വൈസ് പ്രസിഡന്‍റ ടി.കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ടീച്ചര്‍, ഇന്ദിര ടീച്ചര്‍, ഹരിശ്രീ കോഡിനേറ്റര്‍ ഗോവാന്ദരാജ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   പാലക്കാട് ബി.ഇ.എം ഹൈസ്കൂളില്‍ ഇന്ന് ( ജൂണ്‍ 24) രാവിലെ 10ന് പാലക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലെ വിദ്യാര്‍ഥികളെ അനുമോദിക്കും.
ഫോട്ടോ (4)എസ്.എസ്.എല്‍.എസി, പ്ലസ് ടു, വി.എച്ച്.എസ്.സി, ടി.എച്ച്.എസ് പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ശാന്തകുമാരിയാണ് ഉദ്ഘാടനം ചെയ്യുന്നു.

date