വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്നം 8547639009, 8281786088 നമ്പറുകളില്‍ അറിയിക്കാം
വിദ്യാര്‍ഥികളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, ഒഴിഞ്ഞ സീറ്റിലിരുന്ന് യാത്രാ ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, വിദ്യാര്‍ഥികളെ കണ്ടാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസ്സുകള്‍, വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ്സ് ജീവനക്കാര്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടാര്‍ വാഹന വകുപ്പിന്‍റെ 8547639009 (പാലക്കാട്, ആലത്തൂര്‍ മേഖല), 8281786088(പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍കാട് മേഖല) നമ്പറുകളില്‍ വിളിച്ചറിയിക്കാം. സ്വകാര്യ ബസ്സുകള്‍ മറ്റു യാത്രക്കാര്‍ കയറുന്നത് വരെ ബസ്സിനടുത്ത് വിദ്യാര്‍ഥികളെ ക്യൂ നിര്‍ത്തി അവസാനം കയറ്റുന്ന അവസ്ഥ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന ഗതാഗത വകുപ്പിന്‍റെ കീഴിലുളള സംഘം ദിവസേന പരിശോധന നടത്തുന്നുണ്ട്. മഴയാണെങ്കിലും വെയിലാണെങ്കിലും ക്യൂ നില്‍ക്കാതെ ബസ്സില്‍ കയറാന്‍ ജീവനക്കാര്‍ വിദ്യാര്‍ഥികളെ അനുവദിക്കാറില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയെന്ന് ആര്‍.ടി. അറിയിച്ചു.
വിദ്യാഭ്യാസപരമായ ആവശ്യത്തിന് മാത്രം അനുവദിച്ച 239 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 എണ്ണം ഓവര്‍ ലോഡ് ആയതിനും വാഹനത്തിന് മുന്നില്‍ 'സ്കൂള്‍ ഡ്യൂട്ടി' ബോര്‍ഡ് വെയ്ക്കാതെ നിയമം ലംഘിച്ച 20 വാഹനങ്ങളും ടാക്സ് അടക്കാത്ത സര്‍വീസ് നടത്തിയ മൂന്ന് വാഹനങ്ങളും അനധികൃതമായി സ്വകാര്യ വാഹനം സ്ക്കൂള്‍ വാഹനമായി ഉപയോഗിച്ചതിനും ഓട്ടോറിക്ഷകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോയതില്‍ 18 വാഹനങ്ങളും മറ്റു കാരണങ്ങളാല്‍ 41 വാഹനങ്ങളും പരിശോധനവിധേയമാക്കിയിട്ടുണ്ട്. ഇതില്‍ മൊത്തം 107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇത്തരത്തില്‍ നിയമം ലംഘിച്ചവരില്‍ നിന്നും ഗതാഗത വകുപ്പ് 56,600 രൂപ പിഴ ഈടാക്കി.
- Log in to post comments