Skip to main content

അറബിക് ബ്രെയിന്‍ ലിപി പാഠപുസ്തകം പ്രകാശനം ചെയ്തു

 

കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ അറബിക് ഭാഷ വായിച്ച് പഠിക്കാം. കാഴ്ചയില്ലാത്ത ഏഴാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ബ്രെയിന്‍ ലിപിയില്‍ അച്ചടിച്ച് പുറത്തിറക്കുന്ന അറബിഭാഷാ പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ മഹത്തായ പ്രവര്‍ത്തിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അറബി സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലമാണ് അറബിക് പാഠപുസത്കങ്ങള്‍ ബ്രെയിന്‍ ലിപിയില്‍ പുറത്തിറങ്ങാതിരുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അസ്സബാഹ് സൊസൈറ്റി ഫോര്‍ ബ്ലൈന്റാണ് പുസ്തകങ്ങള്‍ അച്ചടിച്ചത്. വിദ്യാസവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉള്ളതുകൊണ്ടാണ്  പുസ്തകം പെട്ടന്ന് പുറത്തിറക്കാന്‍ സാധിച്ചതെന്ന് എ.എസ്.ബി സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം പറഞ്ഞു. 
ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, എ.എസ്.ബി സംസ്ഥാന പ്രസിഡന്റ് പി ടി മുഹമ്മദ് മുസ്തഫ, സെക്രട്ടറി പി.എ അബ്ദുള്‍ കരീം, കെ.എ.ടി.എഫ് വനിത വിംഗ് ജില്ലാ പ്രസിഡന്റ് വി.സൈനബ, കെ.എസ്.ടി.യു പ്രസിഡന്റ് സി.കെ മുഹമ്മദ് അമീര്‍ ,അബ്ദുള്‍ റഹീം, വി മനോജ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

date