താത്കാലിക നിയമനം
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ താഴെ പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് രണ്ട് ഒഴിവ്. യോഗ്യത ഫാര്‍മസി ഡിപ്ലോമ/ബി.ഫാം/ഫാം ഡി, സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-36, ദിവസവേതനം 467 രൂപ. അറ്റന്‍ഡന്റ് ഒരു ഒഴിവ്, യോഗ്യത എസ്.എസ്.എല്‍.സി, പ്രായപരിധി 18-36, ദിവസവേതനം 450 രൂപ.
ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10-ന് രാവിലെ 10.30 ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.
- Log in to post comments