Skip to main content
പാലക്കാട് ഇന്‍ഡോര്‍  സ്റ്റേഡിയത്തില്‍  അന്തര്‍ദേശീയ യോഗാ ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി  ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട് മെഗാ യോഗ പ്രദര്‍നം:  3000ത്തോളം യുവജനങ്ങള്‍ പങ്കാളികളായി

    
അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച മെഗാ യോഗ പ്രദര്‍ശനത്തില്‍ 3000ത്തോളം യുവജനങ്ങള്‍ പങ്കെടുത്തു. പാലക്കാട് ഇന്‍ഡോര്‍  സ്റ്റേഡിയത്തില്‍ രാവിലെ 6.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അന്തര്‍ദേശീയ യോഗാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന യോഗാചാര്യന്മാരായ ഒലവക്കോട് ശിവാനന്ദാആശ്രമം സ്വാമി നിത്യാനന്ദ സരസ്വതി, ചിറ്റൂര്‍ വിളയോടി സദ്ഗുരു ആശ്രമം മണിസ്വാമി എന്നിവരെ നെഹ്റു യുവ കേന്ദ്ര സംസ്ഥാന  ഡയറക്ടര്‍ എസ്. സതീശ് ആദരിച്ചു. നെഹ്റു യുവ കേന്ദ്ര  ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി. എന്‍.എസ്.എസ്, സ്റ്റുഡന്‍റ് പൊലീസ്   കെഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്,  സ്കൂള്‍- കോളെജ് വിദ്യാര്‍ഥികള്‍, നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി.

date