Skip to main content

ഇന്ന് (ഞായർ) കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

ഞായറാഴ്ച (ഡിസംബർ 5 ന്)  കൊച്ചി മെട്രോയിൽ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി  യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

 കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാം.

date