ഐ.ടി.ഐ പ്രവേശനം; അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാം
ഐ.ടി.ഐ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം സംബന്ധിച്ച് ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി മാളിക്കടവ് ഗവ.വനിതാ ഐടിഐ, കൊയിലാണ്ടി ഗവ.ഐടി.ഐ എന്നിവിടങ്ങളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കി. സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി മെട്രിക്, എന്‍.സി.വി.ടി നോണ്‍ മെട്രിക് സി.ഒ ഇ സ്‌കീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള എസ്.സി.വി.ടി നോണ്‍ മെട്രിക് പ്ലസ് ടു യോഗ്യതാ ട്രേഡുകള്‍ എന്നീ സ്ട്രീമുകളിലും യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ (എസ്.എസ്.എല്‍.സി ബുക്ക്, അപേക്ഷിക്കുന്ന ട്രേഡുകള്‍ക്കുവേണ്ട അടിസ്ഥാന യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഗ്രേസ് മാര്‍ക്ക് ലഭിക്കേണ്ട യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്, മറ്റ് മുന്‍ഗണന ലഭിക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്) തുടങ്ങിയവ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗവ.ഐടിഐയില്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങണം. ഐ.ടി.ഐയില്‍ നേരിട്ടോ ട്രഷറി ചലാന്‍ മുഖേന '023000ഘ & ഋ800 ീവേലൃ ൃലരലശുെേ 88 ീവേലൃ ശലോ'െ എന്ന ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാം. നിശ്ചിത സമയപരിധിക്ക് മുമ്പായി ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷ അസാധുവാകുന്നതായിരിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് ആയി ലഭിക്കുന്ന യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ ഉപയോഗിച്ച് അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി വരെ അതിനുള്ള അവസരം ലഭിക്കും. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ നല്‍കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടിഐ ഓണ്‍ലൈന്‍് അപേക്ഷയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച അക്ഷയയുടെ സര്‍വ്വീസ് ചാര്‍ജ് പരമാവധി 30 രൂപയാണ്.
- Log in to post comments