വിജ്ഞാന്‍വാടി കോ- ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ- ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവരായിരിക്കണം. (ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ). പ്രായപരിധി 18 നും 40 നും മധ്യേ. വിജ്ഞാന്‍വാടികളില്‍ കോ- ഓര്‍ഡിനേറ്റര്‍മാരായി നിയമിക്കപ്പെടുന്ന കോ- ഓര്‍ഡിനേറ്റര്‍മാരുടെ പ്രവൃത്തി സമയം എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതല്‍ 7 മണി വരെയായിരിക്കും. അവധി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ. നിയമനം ലഭിക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും.
താല്പര്യമുളളവര്‍ അപേക്ഷ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), മുന്‍പരിചയം ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഐഡറ്റിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം ജൂലൈ നാലിന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ - 0495 2370379. 16.
- Log in to post comments