Skip to main content

ജില്ലാ കളക്ടർ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി

ജില്ലാ കളക്ടർ എസ്.സുഹാസിന്റെ  നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബൈപ്പാസ് നിർമാണത്തിന്റെ പുരോഗതി വിലയിരുത്തി. കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിനുശേഷമാണ് കളക്ടർ നിർമാണപ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചത്. കുതിരപ്പന്തി, മാളികമുക്ക് എന്നിവിടങ്ങളിലെ റെയിൽവേ മേൽപ്പാലങ്ങളുടെ സ്ഥിതിയും കളക്ടർ പരിശോധിച്ചു. ഇവിടെങ്ങളിലെ ഗ്രിഡുകൾക്കുള്ള സ്റ്റീൽ ഓർഡർ നൽകിയതായും വേഗത്തിൽ  എത്തുമെന്നും കരാറുകാരുടെ പ്രതിനിധി കളക്ടറെ അറിയിച്ചു. ഓഗസ്റ്റിന് മുമ്പ് പണി പൂർത്തിയാക്കത്തക്ക വിധം കാര്യങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. 

(പി.എൻ.എ. 1411/2018)

 

date