Skip to main content

പദ്ധതികളുടെ അവലോകന യോഗം ചേർന്നു

 

കാക്കനാട്: ഇ -ശ്രം പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും ലൈഫ് മിഷൻ പദ്ധതിയുടെ സർവേ ഡിസംബർ 20 നുള്ളിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ നടന്ന പദ്ധതികളുടെ അവലോകന യോഗത്തിൽ  തീരുമാനം. 
ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികളായ ഇ-ശ്രം, അതിദാരിദ്ര്യം സർവേ, ലൈഫ് മിഷൻ, വാതിൽപ്പടി സേവനം, സമം, ടേക്ക് എ ബ്രേക്ക് എന്നിവയുടെ പുരോഗതിയാണ് അവലോകനം ചെയ്തത്. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, 
തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ വകുപ്പുതല മേധാവികൾ എന്നിവർ പങ്കെടുത്തു. 
ഇ-ശ്രം പദ്ധതിയിൽ 9 ലക്ഷം പേരെയാണ് ജില്ലയിൽ ചേർക്കേണ്ടത്. 2,24000 ആളുകൾ പദ്ധതിയിൽ ഇതുവരെ അംഗത്വം നേടിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിൽ കണ്ടുള്ള പരിശോധന പുരോഗമിക്കുകയാണ്. 44 ശതമാനം  പൂർത്തിയായി. അങ്കമാലി മുനിസിപ്പാലിറ്റിയിൽ പരിശോധന പൂർത്തീകരിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി പരിശോധന നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ഇനിയും വാക്സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ ശേഖരിച്ച് വാക്സിനേഷൻ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

date