Skip to main content

സായുധ സേനാ പതാക ദിനം ആചരിച്ചു

 

എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിൻറെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സായുധസേനാ പതാക ദിനം ആചരിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ ജാഫർ മാലിക് പതാക വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ റീത്താമ്മ വി.ജെ.,  അസിസ്റ്റൻറ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ സുധീർ ലാൽ ടി.സി,  ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് എം ഓ ഡാനിയൽ (റിട്ട) എന്നിവരും എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു.

date