Skip to main content

എറണാകുളം അറിയിപ്പുകള്‍

അതിഥി അധ്യാപക  നിയമനം

കൊച്ചി: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍  അതിഥി അധ്യാപകനെ  നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം സംബന്ധമായ രേഖ  എന്നിവ സഹിതം ഡിസംബര്‍ 10- ന്  രാവിലെ 10.30 -ന് കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന്  ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി ഒന്നു  മുതല്‍ ആരംഭിക്കുന്ന റെഗുലര്‍ , ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി, പ്ലസ് ടു ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഡിഗ്രി ലവല്‍ പരിശീലനത്തിന് ആഗ്രഹിക്കുന്നവര്‍ അപേക്ഷക്ക് ഒപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, കൂടാതെ ഉള്ള അധിക യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം .
ഡിസംബര്‍ 10 മുതല്‍ 20 വരെ ആലുവ ബാങ്ക് ജങ്ങ്ഷനിലുള്ള ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04842621897, 8547732311, 70125 02683, 81296 32217. coachingcenteraluva@gmail.com  ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ പതിനാല് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലേക്കും, പതിനാല് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലേക്കും 2022 മാര്‍ച്ച് മാസം പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.  ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്.  അതോടൊപ്പം ഓരോ ജില്ലയിലുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളാണുള്ളത്.  ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും, വനിതാ ശിശു വികസന വകുപ്പിന്റെ (http://wcd.kerala.gov.in/) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  താത്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍  ഡിസംബര്‍ 24 -ന് വൈകിട്ട് അഞ്ചിനു മുമ്പായി  വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം, പിന്‍ 685012 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

കളളു വ്യവസായ ക്ഷേമനിധി ബോര്‍ഡ്

കൊച്ചി: കളള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഇന്‍ഷുറന്‍സ്  പദ്ധതിയില്‍ ചേരുന്നതിനു  പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ ഇന്‍ഷ്വറന്‍സില്‍ അംഗമാകാത്ത മറ്റു രജിസ്‌ട്രേര്‍ഡ് തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 18-ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.

date