Skip to main content

സാക്ഷരതാ മിഷന്‍ 150 കേന്ദ്രങ്ങളില്‍ തുല്യത പഠിതാക്കളുടെ സംഗമം നടത്തും.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍ 150 കേന്ദ്രങ്ങളില്‍ തുല്യതാ പഠിതാക്കളുടെ സംഗമം നടത്തും. പഞ്ചായത്ത് നഗരസഭാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍  തുടര്‍ വിദ്യാഭ്യാസവും വായനയും എന്ന വിഷയത്തില്‍ പ്രഭാഷണം, പഠിതാക്കളുടെ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് തുടര്‍ വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 27 ന് സംഗമത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്.ശ്രീകല പങ്കെടുക്കും. ജൂലൈ ഏഴിനകം സംഗമങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date