Skip to main content

റവന്യൂ വകുപ്പിന്റെ  മെഗാ മെഡിക്കല്‍ ക്യാമ്പ് 30 ന്

ജില്ലയില്‍ തൃശൂര്‍ റവന്യൂ ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന അറുപതിനും അതിനുമുകളിലും പ്രായമുളളവരുടെ ആരോഗ്യ സംരക്ഷണത്തിനായി റവന്യൂ-സാമൂഹ്യനീതി വകുപ്പുകള്‍ സംയുക്തമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 30 രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് ക്യാമ്പ്. നേത്രരോഗം, ദന്തരോഗം, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലാണ് പരിശോധന. ഇതോടനുബന്ധിച്ച് സൗജന്യ മരുന്നു വിതരണവും നടക്കും. ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ, മറ്റ് തുടര്‍ചികിത്സയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ക്യാമ്പില്‍ മുപ്പതിലധികം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. അങ്കണവാടികള്‍ വഴി മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
 

date