Skip to main content

എറണാകുളം അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ  ആയുര്‍ധാരയിലെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ട്രൈഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍, അംഗസംഘങ്ങളുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍, വനവിഭവങ്ങള്‍ മുതലായവ വില്‍ക്കുന്നതിന് എല്ലാ ജില്ലയിലെയും ജില്ലാ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളിലും കൂടാതെ ഔട്ട്‌ലെറ്റുകള്‍/ബങ്കുകള്‍/ഏജന്‍സികള്‍ (ഹോള്‍സെയില്‍/റീട്ടെയില്‍) എടുക്കുന്നതിന് താത്പര്യമുളളവരില്‍ നിന്നും പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, പേരൂര്‍ക്കട, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2354851.

 

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ പി.ജി പ്രവേശനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള അഗളി (04924-254699) ചേലക്കര (04884-227181), കോഴിക്കോട് (0495-2765154) നാട്ടിക (0487-2395177) താമരശേരി (0495-2223243), വടക്കാഞ്ചേരി (0492-2255061) വാഴക്കാട് (0483-2727070), വട്ടംകുളം (0494-2689655) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ പി.ജി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടീകജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) രജിസ്‌ട്രേഷന്‍ പീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

 

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണത്തിന്  

പൊതു കേന്ദ്രങ്ങള്‍ 

      കൊച്ചി:   അവസാനഘട്ട  ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കല#ുും ജില്ലയില്‍ നടന്നുവരുന്നു. ഇനിയും കാര്‍ഡ് പുതുക്കാത്ത കുടുംബങ്ങള്‍ക്കും, അപേക്ഷ നല്‍കിയിട്ടു സ്മാര്‍ട്ട് കാര്‍ഡ് എടുക്കാത്ത കുടുംബങ്ങള്‍ക്കും പൊതു കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ ജില്ലാ കിയോസ്‌ക്, മുവാറ്റുപുഴ ജനറല്‍ ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രി, കോതമംഗലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പൊതുകേന്ദ്രങ്ങളില്‍ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. എപിഎല്‍ വിഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റിയിട്ടുള്ളതും 2017 ല്‍ കാര്‍ഡ് പുതുക്കിയ കുടുംബങ്ങള്‍ക്കും ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക് വഴി നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡ് പുതുക്കാം. പ്രീമിയം തുക അതാതു കുടുംബങ്ങള്‍ അടക്കേണ്ടതാണ്. രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം 3.30 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. 

 

2017 വര്‍ഷം പുതിയ കാര്‍ഡിനായി അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷം കാര്‍ഡ് എടുത്ത് ഈ വര്‍ഷം പുതുക്കാത്ത കുടുംബങ്ങള്‍ക്കും ഈ അവസാനഘട്ടത്തില്‍ പുതുക്കുവാനും പുതിയ കാര്‍ഡ് എടുക്കുവാനും അവസരം ഉണ്ടായിരിക്കും. കൂടാതെ 2013 വര്‍ഷം കാര്‍ഡ് എടുത്തിരിക്കുന്നവരും എന്നാല്‍ ഇതുവരെ പുതുക്കാന്‍ സാധിക്കാത്തവരും  കാര്‍ഡുകള്‍ പരിശോധിച്ചു നോക്കണമെന്നും വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കുമെന്നും അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹായം എത്തിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇനിയും കാര്‍ഡ് എടുക്കാത്തവരും പുതുക്കാനുള്ളവരും 9349104059, 9037362588 എന്നീ നമ്പറുകളില്‍  ബന്ധപ്പെടണം. ജൂണ്‍ 30 ന് കാര്‍ഡ് വിതരണവും, പുതുക്കലും ജില്ലയില്‍ അവസാനിക്കും.

പ്രോഗ്രം ഓഫീസര്‍ കരാര്‍ നിയമനം

 

കൊച്ചി: ശുചിത്വമിഷനിലെ (തദ്ദേശ സ്വയംഭരണ വകുപ്പ്) ജില്ലാ ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രം ഓഫീസര്‍ (രണ്ട് ഒഴിവ്) ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് (ഒരു ഒഴിവ്) തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.sanitation.kerala.gov.in/ www.cmdkerala.net വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒമ്പത്. 

 

അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോണ്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ)യില്‍ 2018-20 വര്‍ഷത്തെ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ആറ്. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.

കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയില്‍

അപേക്ഷ ക്ഷണിച്ചു

 

കാക്കനാട്:  ക്ഷീരവികസനവകുപ്പിന്റെ മില്‍ക് ഷെഡ് പദ്ധതിയില്‍ ജില്ലയില്‍ നടപ്പാക്കുന്ന കന്നുകുട്ടി ദത്തെടുക്കലിന് താല്‍പര്യമുള്ള കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  2017- 18 വര്‍ഷം ക്ഷീരസംഘത്തില്‍ 500 ലിറ്ററില്‍ കുറയാതെ പാല്‍ നല്‍കിയവര്‍ക്ക് അപേക്ഷിക്കാം.  കന്നുകുട്ടികളെ പരിപാലിക്കുന്നതില്‍ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്നതിന് ജനിച്ചയുടനെയുള്ള കന്നുകുട്ടികള്‍ക്ക് 90 ദിവസം വരെ ശാസ്ത്രീയപരിപാലനം നല്‍കുന്നതാണ് പദ്ധതി.  കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി 9875 രൂപയുടെ ആനുകൂല്യങ്ങളും പരിശീലനവും നല്‍കും.  ഒരു കര്‍ഷകന് രണ്ടു കന്നുകുട്ടികള്‍ക്കുവരെ ധനസഹായത്തിനപേക്ഷിക്കാം.  ഏഴു മാസത്തിനുമുകളില്‍ ഗര്‍ഭാവസ്ഥയുള്ള പശുക്കളുടെ ഉടമകള്‍ക്കും അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗുണഭോക്തൃവിഹിതമായി 2625 രൂപയും 160 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടയ്ക്കണം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷീരസംഘം മുഖേന ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റില്‍ ജൂലൈ 10നകം സമര്‍പ്പിക്കണമെന്ന്  ഡെപ്യൂട്ടി  ഡയറക്ടര്‍ അറിയിച്ചു.   

 

 

വിമുക്തഭടന്മാര്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: സായുധ സേനയില്‍ നിന്നും പെന്‍ഷനില്ലാതെ വിരമിച്ച വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ കുടുംബ പെന്‍ഷന്‍ ലഭിക്കാത്ത വിധവകള്‍ എന്നിവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളള അര്‍ഷരായവര്‍ക്ക് ഡിസ്ട്രിക്ട് മിലിട്ടറി ബനവലന്റ് ഫണ്ട്/സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട് എന്നിവയില്‍ നിന്നും വര്‍ഷം തോറും നല്‍കുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക സഹായത്തിനുളള അപേക്ഷ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ ജൂലൈ 15 നകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.

ദുബായില്‍ എം.ആര്‍.ഐ ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം

 

കൊച്ചി: ദുബായിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് എം.ആര്‍.ഐ/സി.റ്റി ടെക്‌നീഷ്യന്‍ നിയമനത്തിന് വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. 

28നും 35നും മധ്യേ പ്രായവും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ബി.എസ്സ് ബിരുദവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 28. ശമ്പളം 8000 ദിനാര്‍. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ഫോണ്‍ നമ്പരിലോ www.norkaroots.net എന്ന വെബ്‌സൈറ്റിലോ ലഭിക്കും.  

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 28 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത (പിഎസ്‌സി നിഷ്‌ക്കര്‍ഷിക്കുന്നത്), മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ പകര്‍പ്പുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേരണം. ഫോണ്‍ - 0484 2783495, 2777315, 2777415.

 

date