കൊച്ചി താലൂക്ക് ജനസമ്പര്‍ക്ക പരിപാടി ജൂണ്‍ 28 ന്
കാക്കനാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയായ 'പരിഹാരം 2018'ന്റെ കൊച്ചി താലൂക്കുതല പരാതിപരിഹാര അദാലത്ത് ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കൊച്ചി താലൂക്ക് ഓഫീസില്‍ നടക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പരാതികള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. ഓണ്‍ലൈനില്‍ ലഭിച്ച പരാതികള്‍ കൂടാതെ അന്നേ ദിവസം നേരിട്ടും ജില്ലാ കളക്ടര്‍ പരാതികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ചികിത്സ ദുരിതാശ്വാസ സഹായനിധിപ്രകാരമുള്ള അപേക്ഷകളോ റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിനുള്ള അപേക്ഷകളോ സ്വീകരിക്കില്ല.
താലൂക്കിലും കളക്ടറേറ്റിലും കാലങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ തീര്‍പ്പാക്കലും സമാന്തരമായി നടക്കും. കൊച്ചി ആര്‍.ഡി.ഒ. എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരും അനുബന്ധ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കുക. താലൂക്കിലെ വിവിധ ഓഫീസുകളില്‍നിന്നുള്ള 88 ഫയലുകളും കളക്ടറേറ്റിലെ ചില ഫയലുകളുമാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാനുള്ളത്.
- Log in to post comments