പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്നു
കണ്ണൂര്‍ താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡ്/ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് എന്നിവ ലഭിക്കുന്നതിനും, റേഷന്‍ കാര്‍ഡ് സംബന്ധമായ തിരുത്തലുകള്‍, സറണ്ടര്‍/റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍/ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുമുളള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫോറങ്ങളില്‍ നിശ്ചിത പഞ്ചായത്ത്/സോണല്‍ ഓഫീസ് പരിസരത്ത് പ്രതേ്യകം സജ്ജീകരിക്കുന്ന കൗണ്ടറുകളില്‍ താഴെ പറയുന്ന ദിവസം കാലത്ത് 10 മണി മുതല്‍ 4 മണി വരെ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 28 - ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്, 30 ന് - മാടായി ഗ്രാമ പഞ്ചായത്ത്.
അപേക്ഷകര്‍ നിര്‍ദ്ദിഷ്ട ഫോറങ്ങള്‍ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. അപേക്ഷാ ഫോറങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ, മാതൃകകള്‍ ഉപയോഗിച്ചോ സമര്‍പ്പിക്കാം. റേഷന്‍ കടകള്‍ മാറ്റുന്നത് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടാതെ പഞ്ചായത്ത്തല ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നതുവരെ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഇത് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
- Log in to post comments