Post Category
പദ്ധതി അവലോകന യോഗം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും 2017-18 വാര്‍ഷിക പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായുള്ള യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ജൂലൈ 2 ന് ഉച്ചക്ക്‌ശേഷം 2.30 ന് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ ചേരും. വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ അംഗീകാരവും നിര്‍വഹണ പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments