Skip to main content

ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയുമായി ജില്ല പട്ടികജാതി വികസന വകുപ്പ്

 

എറണാകുളം- ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻറെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയും ഭവന സന്ദര്‍ശനവും നടത്താനൊരുങ്ങി ജില്ല പട്ടികജാതി വികസന വകുപ്പ്. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ഡിസംബര്‍ 12 ന് രാവിലെ 10.30 ന് മഴുവന്നൂര്‍ പഞ്ചായത്തിലെ മണ്ണൂര്‍ ആർദ്ര ബാലഭവനില്‍ വെച്ച് മുഖാമുഖം പരിപാടിയും ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസും സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ജനകീയ മുഖാമുഖം പരിപാടി സംഘടിപ്പിക്കും

date