Post Category
പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി
ക്ഷീര വികസന വകുപ്പിന്റെയും കടന്നപ്പള്ളി തെക്കേക്കര ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 27 ന് രാവിലെ 9.30 ന് ചന്തപ്പുര ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ശുദ്ധമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എം വി രജീഷ് കുമാറിന്റെയും പാല്‍ പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ തളിപ്പറമ്പ് ക്ഷീര വികസന ഓഫീസര്‍ മെറിന്‍ ജേക്കബ് തോമസിന്റെയും ക്ലാസുകള്‍ ഉണ്ടാകും.
date
- Log in to post comments