Skip to main content

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്      

മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്പിടിക്കുന്നത് തടയുന്നതിനും രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അവബോധം നല്‍കുന്നതിനുമായി ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുറ്റവ് പൊതുജന വായനശാലയുടെയും ആയുര്‍വേദാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടാവ് വായനശാലയില്‍വെച്ച് നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. 
    ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ അമ്മു ബി ബി, ഉളിക്കല്‍ പഞ്ചായത്തിലെ ആയുര്‍വേദ ഡോക്ടര്‍ ഷഫ്‌ന പി പി തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു. ഇരിക്കൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ എം പി പ്രസന്ന, എം വി ജനാര്‍ദ്ദനന്‍, പൊതുജന വായനശാല സെക്രട്ടറി ജനാര്‍ദ്ദനന്‍, വൈസ് പ്രസിഡന്റ് പ്രേമരാജന്‍ എ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

date