എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്‍റീസ് ഷിപ്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്‍റീസാകാന്‍ അവസരം. 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്‍റ്. അപ്രന്‍റീസ്ഷിപ് പൂർത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 15 ന് മുന്‍പ് dio.ekm@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍ ലഭിക്കണം. സബ്ജക്റ്റ് ലൈനില്‍ 'അപ്രന്‍റീസ്ഷിപ് 2021' എന്ന് സൂചിപ്പിക്കേണ്ടതാണ്.
- Log in to post comments