കോതമംഗലം നിയോജക മണ്ഡലത്തിൽ റോഡ് പരിപാലന കാലാവധി ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമായി.
കോതമംഗലം നിയോജക മണ്ഡലത്തിൽ റോഡ് പരിപാലന കാലാവധി ബോർഡുകൾ പ്രദർശിപ്പിക്കുന്നതിന് തുടക്കമായി.
എറണാകുളം : പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി.കോതമംഗലം ടൗൺ ലിങ്ക് റോഡിനു സമീപം ഡി എൽ പി ബോർഡ് ആൻ്റണി ജോൺ എം എൽ എ പ്രദർശിപ്പിച്ച് കൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ കെ വി തോമസ്,കെ എ നൗഷാദ്,പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പൊതു മരാമത്ത് വകുപ്പ് പരിപാലന കാലാവധി (Defect Liability Period) ബോര്‍ഡുകൾ പ്രദർശിപ്പിക്കുന്നത്.
- Log in to post comments