സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് അഡ്മിഷന്
ഹയര്‍സെക്കന്‍ഡറി സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ജൂണ്‍ 26 രാവിലെ 10ന് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ ജൂണ്‍ 25ന് വൈകിട്ട് നാലു മണി വരെ അവസരം നല്‍കും. സ്പോര്‍ട്സ് ക്വാട്ടയിലേക്കുളള അവസാന അലോട്ട്മെന്റാണിത്. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Sports allotment Results എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുളള സ്പോര്‍ട്സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്കി ജില്ല സെലക്ട് ചെയ്ത് ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുളള അലോട്ട്മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും നല്കിയ സ്കോര്‍കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ പ്രവേശനത്തിനായി ജൂണ്‍ 26ന് രാവിലെ 10ന് ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളില്‍ ഫീസടച്ച് 27ന് വൈകിട്ട് അഞ്ചിനുളളില്‍ സ്ഥിരപ്രവേശനം നേടണം.
പി.എന്‍.എക്സ്.2580/18
- Log in to post comments