ലഹരി വിരുദ്ധ അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഇന്ന് (ജൂണ്‍ 26) വിതരണം ചെയ്യും
ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമെതിരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് നടത്തുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടനയെയും, സന്നദ്ധ പ്രവര്‍ത്തകനെയും, മികച്ച ലഹരി വിരുദ്ധ സ്‌കൂള്‍/കോളേജ് ക്ലബുകളെയും, ക്ലബ് അംഗങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും.
ഇന്ന് (ജൂണ്‍ 26) നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഏറ്റവും മികച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ സംഘടനയ്ക്ക് 25,000 രൂപ പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, സന്നദ്ധ പ്രവര്‍ത്തകന് 10,000 രൂപ പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, മികച്ച സ്‌കൂള്‍/കോളേജ് ക്ലബ്ബുകള്‍ക്ക് 10,000 രൂപ പാരിതോഷികവും ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, ക്ലബ്ബ് അംഗങ്ങള്‍ക്ക് 5,000 രൂപ വീതം പാരിതോഷികവും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാരുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി മ്യൂസിയം ഗേറ്റില്‍ നിന്നും ആരംഭിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അവസാനിക്കും.
പി.എന്‍.എക്‌സ്.2591/18
- Log in to post comments