Post Category
ജില്ലാ കാര്‍ഷിക മേള ഇന്ന് സമാപിക്കും
കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ആത്മയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി സ്‌കൂളില്‍ ജില്ലാ കാര്‍ഷിക മേള ഇന്ന് സമാപിക്കും. ഇന്ന് രാവിലെ മൃഗ സംരക്ഷണ സെമിനാറും ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും നടക്കും. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
മേളയില്‍ സര്‍ക്കാര്‍ കൃഷി ഫാമുകള്‍ക്കൊപ്പം, സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമായ സ്വകാര്യ എജന്‍സികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്.
date
- Log in to post comments