Post Category
കാര്‍ഷികനവോത്ഥാനത്തിന് നെല്ലും മീനും
വൈപ്പിന്‍ : വൈപ്പിന്‍ മേഖലയിലെ പ്രധാന കൃഷിയായ പൊക്കാളി നെല്ക്കൃഷിയിലും മത്സ്യക്കൃഷിയിലും കാലോചിതവും സാങ്കേതികവും പ്രകൃതിവ്യതിയാനങ്ങള്‍ക്കനുസൃതവുമായ മാറ്റങ്ങള്‍ വരുത്തി, വൈപ്പിനിലെ കാര്‍ഷികമേഖലയെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വൈപ്പിന്‍ കാര്‍ഷിക നവോത്ഥാന പദ്ധതിക്ക് ഇന്ന്(17.12.2021) ആരംഭം കുറിക്കുന്നു. എടവനക്കാട്ഐലന്‍റ്കോട്ടേജില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന സെമിനാറിലൂടെ പദ്ധതിക്ക് തുടക്കംകുറിക്കും. സെമിനാറിന്‍റെ ഉദ്ഘാടനം കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.ഫിഷറീസ്കോളേജ് മുന്‍ ഡീന്‍ ഡോ.കെ.എസ്.പുരുഷന്‍ മുഖ്യാതിഥിയായിരിക്കും. കര്‍ഷകരുംമത്സ്യത്തൊഴിലാളികളും, ജനപ്രതിനിധികളും, സാങ്കേതിക വിദഗ്ദ്ധരും സെമിനാറിന്‍റെ ഭാഗമാകും.
date
- Log in to post comments