Skip to main content

എറണാകുളം അറിയിപ്പുകള്‍

ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ ആര്‍ സി) പദ്ധതി

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ ആര്‍ സി) പദ്ധതിയുടെ ഭാഗമായി ജീവിത നൈപുണ്യ വികസന ത്രിദിന പരിശീലന സ്മാര്‍ട്ട് ഐ ക്യാമ്പി ന് തുടക്കം കുറിച്ചു.  എടക്കാട്ടുവയല്‍ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്  കെ ആര്‍ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത ടീച്ചര്‍, എടക്കാട്ടുവയല്‍ മൂന്നാം വര്‍ഡ് മെമ്പര്‍  ബാലു ടി എ,  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിനി കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ട്രെയ്‌നര്‍മാരായ  സാം സണ്ണി, ജിജി വര്‍ഗ്ഗീസ്,  ശരത് ടി ആര്‍,  എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.  എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഓ ആര്‍ സി പ്രൊജക്ട് അസിസ്റ്റന്റ് സെബി ജോസ്, സൈക്കോളജിസ്റ്റ് കുമാരി റിഞ്ചു ജോയി എന്നിവര്‍ ആണ് ക്യാമ്പിന് നേത്യത്വം നല്‍കിയത്.  ഡിസംബര്‍ 19 ന് ക്യാമ്പ് സമാപിക്കും.

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍  ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്  (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ്  (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത പ്ലസ് ടു പാസ്സ് (ആറ് മാസം) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ് (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്  (ഡി.സി.എഫ്.എ)  യോഗ്യത പ്ലസ്  ടു പാസ്സ് (ആറ് മാസം).എസ്.സി  / എസ്.റ്റി / ഒ.ഇ.സി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍  ഡിസംബര്‍ 31 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. (ഫോണ്‍ 0484 2337838).

ക്ഷീര ഗ്രാമം പദ്ധതി

കൊച്ചി: ക്ഷീര വികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവളളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ട്ി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശേരി) നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് ക്ഷീരശ്രീ പോര്‍ട്ടല്‍ ksheerasree.kerala.gov.in സന്ദര്‍ശിച്ച് ഡിസംബര്‍ 18 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു.

പ്രൊജക്ടുകളിലേക്ക് താത്കാലിക നിയമനം

കൊച്ചി: ഐ  എച്ച്  ആര്‍  ഡി  എറണാകുളം  റീജിയണല്‍ സെന്റര്‍  മേല്‍നോട്ടം  വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക്  താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ  എന്‍ട്രി ഓപ്പറേറ്റര്‍സ് :  ഗവ.അംഗീകൃത മൂന്നു വര്‍ഷത്തെ ഫുള്‍ ടൈം റെഗുലര്‍  ഡിപ്ലോമ (ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് / എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ്)
ഒരു പ്രമുഖ സ്ഥാപനത്തില്‍  നിന്നുള്ള  സര്‍ട്ടിഫിക്കറ്റ്  ഇന്‍ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ്/  ഡാറ്റ  എന്‍ട്രി ഓപ്പറേഷന്‍ / തത്തുല്യ യോഗ്യത അഭിലഷണീയ യോഗ്യത: രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള  വേര്‍ഡ് പ്രോസസ്സിംഗ്/ ഡാറ്റ  എന്‍ട്രി ഓപ്പറേഷന്‍/ ഐ  സി ടി  ഉപകരണങ്ങള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം. കയ്യില്‍ ലഭിക്കുന്ന ശമ്പള തുക 13,000 രൂപ, എല്ലാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ശമ്പള തുക  16,640 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം   യോഗ്യത തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം തെളിയിക്കുന്ന     സര്‍ട്ടിഫിക്കറ്റ്  എന്നിവ apply4ecourtproject@gmail.com മെയില്‍ ഐഡി യില്‍ ഡിസംബര്‍    മാസം 24  നു മുമ്പ് അയക്കണം. അതിനു മറുപടിയായി ഓണ്‍ലൈനായി  നടത്തുന്ന  ഇന്റര്‍വ്യൂന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.ihrdrcekm.kerala.gov.in
ഫോണ്‍ 0484 2957838, 0484 2337838.

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പെഡല്‍ ബോട്ടിംഗ് മാറ്റിവച്ചു
കൊച്ചി: എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്താനിരുന്ന പെഡല്‍ ബോട്ടിംഗ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്റര്‍വ്യൂ മാറ്റിവച്ചു
കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയില്‍ എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പിങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബര്‍ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഗവ:ഗസ്റ്റ് ഹൗസ് മാനേജര്‍ അറിയിച്ചു.

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റഗുലര്‍/വാരാന്ത്യ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി (വീക്കെന്‍ഡ്) ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (വീക്കെന്‍ഡ്) ദൈര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ദൃശ്യ മാധ്യമ രംഗത്ത് ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് താത്പര്യമുളളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167/6238941788. വെബ്‌സൈറ്റ് https://mediasstudies.cdit.org

date