Post Category
സപ്ലൈകോയ്ക്ക് ടാഗ് ലൈൻ
കൊച്ചി: സപ്ലൈകോ ടാഗ് ലൈൻ ക്ഷണിച്ചു. സമർപ്പിക്കുന്ന ടാഗ് ലൈൻ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത് . സമർപ്പിക്കുന്ന സൃഷ്ടികളുടെ പൂർണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എൻട്രികൾ ഒരാൾക്ക് നൽകാനാവില്ല. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്പന വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കണം ടാഗ് ലൈൻ. സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ ഒരു സമിതിയായിരിക്കും അനുയോജ്യമായവ തെരഞ്ഞെടുക്കുക. സപ്ലൈകോ ജീവനക്കാർക്കും മുൻ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും ടാഗ് ലൈൻ സമർപ്പിക്കാം. ഡിസം. 31 വൈകീട്ട് അഞ്ചു മണി വരെ tagline@supplycomail.com വഴിയോ, തപാൽ വഴിയോ നേരിലോ എത്തിക്കണമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
date
- Log in to post comments