Skip to main content

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. 

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. 

ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയിൽ ഇതിന്റെ ഭാഗമായ മെയിന്റനൻസ് ജോലികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു.

നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ ഗതാഗതം പുന:സ്ഥാപിക്കാൻ പ്രയത്നിച്ച റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും

date