Skip to main content

വടവുകോട് ബ്ലോക്ക് ക്ഷീര സംഗമവും കന്നുകാലി പ്രദര്‍ശനവും 17, 18 -ന്

കൊച്ചി: വടവുകോട് ബ്ലോക്ക് ക്ഷീര സംഗമം നവംബര്‍ 17, 18 തീയതികളില്‍ നെല്ലാട് സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി വിവിധ പരിപാടികളോടെ നടത്തും. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശന മത്സരം, ക്ഷീര വികസന സെമിനാര്‍, പൊതുസമ്മേളനം, മികച്ച ക്ഷീര സംഘത്തിന് അവാര്‍ഡ് ദാനം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ് എന്നിവ നടത്തും. പരിപാടിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം 18-ന് രാവിലെ 11 മണിക്ക് വി പി സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍ നിര്‍വഹിക്കും. അദ്ധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനല്‍ മുഖ്യപ്രഭാഷണം നടത്തും. കന്നുകാലിപ്രദര്‍ശനമത്സരം 17-ന് രാവിലെ 9-ന് ഗൗരി വേലായുധന്‍ ഉദ്ഘാടനം ചെയ്യും. മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദര്‍ശന്‍ അദ്ധ്യക്ഷത വഹിക്കും. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ മുഖ്യ പ്രഭാഷണം നടത്തും. 

date