Post Category
ജില്ലാതല ക്വിസ് മത്സരം; കോട്ടണ്‍ഹില്‍ ജിഎച്ച്.എസ്.എസ്. ഒന്നാമത്
വായനവാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാതല സാഹിത്യക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്. അഥീന, വൃന്ദ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസിലെ അക്ഷയ് എന്‍.ബി. ലാല്‍, അനൂപ് ബൈജു എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും പാളയം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ മുഹമ്മദ് കാസിം, അനന്തന്‍ ബാബു എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.
ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വായനവാരാഘോഷ ചടങ്ങില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ട്രോഫികളും സമ്മാനങ്ങളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
(പി.ആര്‍.പി 1713/2018)
date
- Log in to post comments