വൈദ്യുതി മുടങ്ങും
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന അറപ്പുര, ബി.എസ്.എന്‍.എല്‍, അന്‍പിത അപ്പാര്‍ട്ട്‌മെന്റ്, കോണത്തുകുളങ്ങര, കുഴിവിള, റിവര്‍വാലി, ഹീരസ്വിസ്സ്‌ടോണ്‍ എന്നീ ഭാഗങ്ങളിലും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കേമുക്കോല ഭാഗങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ 26) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ഇന്ദിരാ നഗര്‍, അഖിലം, ബ്രൈറ്റ്, ആയൂര്‍ക്കോണം, പേരൂര്‍ക്കട 6ത്ത് പോള്‍, എന്‍.സി.പി. നഗര്‍, കാല്‍വരി ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ സ്‌കാഡയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ജൂലൈ 27) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി 1717/2018)
- Log in to post comments